കോതമംഗലത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

കോതമംഗലത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം.

സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

സ്ഥിരമായി ആളുകള്‍ പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.