ഡെറാഡൂണ്‍: രാജ്യത്തിന്റെ പരമ്പരാഗത ആരോഗ്യ സമ്പ്രദായമായ ആയുര്‍വേദത്തെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുര്‍വേദം ലോകമാകെ പ്രചരിപ്പിക്കുന്നതിന് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച പറഞ്ഞു.
ആയുര്‍വേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജി-20, ബ്രിക്സ്, ബിംസ്റ്റെക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നതായി പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ (ഡബ്ല്യുഎസി) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഈ രാജ്യങ്ങളില്‍ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല, ഞങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കാന്‍ മാത്രമേ കഴിയൂ. ഞങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ഗവേഷണം നടത്തുന്നു. ഞങ്ങള്‍ അവര്‍ക്ക് സാമ്പത്തിക സഹായം മാത്രമല്ല, വ്യത്യസ്ത തരം സ്കോളര്‍ഷിപ്പുകളും നല്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അത്തരം രാജ്യങ്ങളുടെ എണ്ണം 19 ല്‍ നിന്ന് 84 ആയി ഉയര്‍ന്നു,’ അദ്ദേഹം പറഞ്ഞു.
Leave a Reply