തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം.
യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി.
31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പാലക്കാട് പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എരുവ വാര്‍ഡ്, ഇടുക്കി, കരിമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ വാര്‍ഡ്, തൃശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗോഖലെ വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം, വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കമന്‍കോട് വാര്‍ഡ്, പത്തനംതിട്ട, ഏഴുമാറ്റൂര്‍, ഇരുമ്പുകുഴി വാര്‍ഡ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ചേരമാന്‍ മസ്‌ജിദ് വാര്‍ഡ് എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
Leave a Reply