പ്രതിശ്രുത വരനുമായി തർക്കം: യുവതി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: നെടുമങ്ങാട് 19കാരിയായ വിദ്യാർഥിനി വീട്ടിൽ മരിച്ചനിലയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിശ്രുത വരന്‍ പൊലീസ് കസ്റ്റഡിയില്‍.

പെണ്‍കുട്ടി മരിക്കുന്ന ദിവസം സന്ദീപ് വീട്ടിലെത്തുകയും, നമിതയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്.


വഴക്കിട്ട് ഇറങ്ങിപ്പോയ സന്ദീപ് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു വര്‍ഷം മുന്‍പാണ് സന്ദീപുമായി നമിതയുടെ വിവാഹം ഉറപ്പിക്കുന്നത്.

Leave a Reply

Your email address will not be published.