പി എസ്എംഒ കൊളേജിൽ ഹിജാബിന് വിലക്ക്?

പി.എസ്.എം.ഒ കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിര്

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനികൾക്ക് നിഖാബ് വിലക്കിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് എസ്.ഡി.പി.ഐതിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.

വെള്ളിയാഴ്‌ച വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് പി.എസ്.എം.ഒ കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനഭവമുണ്ടായത്.

ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ എഴുതാനായാണ് 35 വിദ്യാർഥിനികൾ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്.

പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പായി ഇൻവിജിലേറ്ററിന് മുമ്പിൽ ഹിജാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവർ പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതുകയും, പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇത് ക്യാമ്പസിൽ അനുവദിക്കില്ലന്ന ശകാരമാണ് കുട്ടികൾക്ക് നേരെ നടത്തിയതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.

തങ്ങളെ പരീക്ഷക്ക് മുൻപ് ഹിജാബടക്കം ഊരി പരിശോധിച്ചതാണെന്ന് പറഞ്ഞിട്ടും പ്രിൻസിപ്പൽ തങ്ങളെ അപമാനിക്കുകയായിരുന്നന്നാണ് പറയുന്നത്.

കുട്ടികൾ പഠനം നടത്തുന്ന സ്ഥാപനത്തിൽ ഇത്തരം വേഷമാണ് ഉപയോഗിക്കുന്നത്. പരീക്ഷാ സെൻ്റർ മറ്റൊരു കോളേജായതിനാൽ അവിടുത്തെ നിയമം അനുശാസിക്കണമെന്ന് പറയുന്നതിൽ നീതികേടുണ്ട്.

പരീക്ഷക്ക് കയറുന്നതിന് മുൻപ് നിഖാബും , ഹിജാബും അഴിച്ച് സുരക്ഷ ഉറപ്പ് വരുത്തി പരീക്ഷ എഴുതി പുറത്തിറങ്ങി തിരിച്ച് വീട്ടിലേക്ക് പോവാനിരിക്കെയാണ് പ്രിൻസപ്പലുടെ നടപടി.

മതപരമായ വിശ്വാസം വച്ച് പുലർത്തുന്ന വിദ്യാർത്ഥിനികൾക്ക് നേരെ വസ്ത്രാധിക്ഷേപം നടത്തിയത് അങ്ങേയറ്റം അപലനീയമാണ്.

ഉത്തരേന്ത്യയിലടക്കം ഇത്തരം സംഭവങ്ങൾ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ നടപ്പിൽവരുത്തുന്നത് പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലീം ലീഗടക്കമുള്ള ഉന്നതർ നിയന്ത്രിക്കുന്ന സ്ഥാപനത്തിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

ന്യൂനപക്ഷ ഉന്നമനത്തിനായി തുടങ്ങിയ മുസ്ലീം മാനേജ്മെൻ്റിന് കീഴിൽ ഉള്ള സ്ഥാപനത്തിലെ അധികാരികൾ തന്നെ മതപരമായ വിശ്വാസങ്ങൾ വച്ച് പുലർത്തുന്നത് വിലക്കുന്നത് നീതികരിക്കാനാവില്ലന്നും, കുട്ടികൾക്ക് നേരെ നടന്ന പി.എസ്എം.ഒ കോളേജ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ധേഹം പറഞ്ഞു.

Leave a Reply

Your email address will not be published.