പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന്
തിരൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും പ്രമുഖ മനുഷ്യാവകാശ,മാധ്യമപ്രവർത്തകനായിരുന്ന ഭാസുരേന്ദ്ര ബാബു നഗറിൽ നടക്കും.
സമ്മേളനത്തിൽ കെ.ടി. ജലീൽ എം എൽ എ, ടി.കെ. ഹംസ Exഎം പി, സി.കെ. അബ്ദുൽ അസീസ്, ശശി പൂവ്വൻചിന, ഇബ്രാഹീം തിരൂരങ്ങാടി, സുബൈർ വെട്ടിയാനിക്കൽ, ഇ.വി. അനീഷ്, ഷബീബ് പുതുപ്പള്ളി.
സക്കീർ പരപ്പനങ്ങാടി, ഹസൈൻ കാടാമ്പുഴ, സലാം മൂന്നിയൂർ, ഷാഹിർ മൊറയൂർ, ഹബീബ് കാവനൂർ പങ്കെടുക്കും.
ലോകത്തൊട്ടാകെ ഈ ദിനം മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുപ്പെടുന്നുണ്ടെങ്കിലും മനുഷ്യാവകാശത്തിന് വേണ്ടി ഇടപെടേണ്ട സംവിധാനങ്ങള്‍ നോക്കുകുത്തികളായി മനുഷ്യാവകാശ ദിനങ്ങളെ ആചാരമാക്കി മാറ്റുകയാണ്. ലോകത്ത് സമാധാനം കാത്തുസംരക്ഷിക്കാന്‍ ഇടപെടേണ്ട ഐക്യരാഷ്ട്ര സഭയെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഭീകരരാഷ്ട്രം ഗസ്സയിലെ പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ ദിനത്തിന്റെ 76-ാം വാര്‍ഷികത്തില്‍ നാം ദര്‍ശിക്കുകയാണ്.
”എല്ലാവര്‍ക്കും സ്വാതന്ത്ര്യവും, സമത്വവും, നീതിയും ഉറപ്പാക്കുക എന്നതാണ് നമ്മുടെ രാജ്യത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കഴിഞ്ഞ മനുഷ്യാവകാശ ദിന പ്രമേയം. രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യര്‍ സാമൂഹികമായി അധഃസ്ഥിതത്വം അനുഭവിക്കുകയും പട്ടിണിയിലും ദുരിതത്തിലും കഴിയുകയും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയ വക്താക്കളുടെ ക്രൂരതയാര്‍ന്ന ചെയ്തികളാല്‍ അരക്ഷിതാവസ്ഥയില്‍ കഴിയുകയും ചെയ്യുമ്പോള്‍ അവരുടെ പ്രശ്നങ്ങളില്‍ ആശങ്കപ്പെടാന്‍ പോലും കഴിയാത്ത സംവിധാനങ്ങളുടെ സ്വാതന്ത്ര്യ, സമത്വ,നീതി പ്രഖ്യാപനങ്ങള്‍ വെറുംവാക്കുകളാവുകയാണ്. മണിപ്പൂരിലും ആസാമിലും, യു പിലും ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യര്‍ വേട്ടയാടപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ പിറന്ന മണ്ണില്‍ ജീവിക്കാന്‍ കഴിയാതെ ആട്ടിപ്പായിക്കപ്പെട്ട് അഭയാര്‍ത്ഥികളാക്കപ്പെട്ട കാലത്താണ് നാം മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ഭരണകൂടത്തിന്റെ നെറികേടുകളെ ചോദ്യം ചെയ്യുന്ന വ്യക്തികള്‍, സംഘങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ , സ്ഥാപനങ്ങള്‍ എല്ലാം വേട്ടയാടപ്പെടുകയും തടവറയിലടക്കപ്പെടുകയും ചെയ്യുന്ന അധികാര ക്രൂരതകള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം തീര്‍ക്കാന്‍ ഈദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് കരുത്ത് പകരേണ്ടതുണ്ടെന്ന് പി.ഡി.പി. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി, തവനൂർ മണ്ഡലം പ്രസിഡൻ്റ് സൈതാലി കുട്ടി ചമ്രവട്ടം, തിരൂർ മണ്ഡലം സെക്രട്ടറി ഫൈസൽ കന്മനം, തിരൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി തിരൂർ, തവനൂർ മണ്ഡലം ട്രഷറർ സുലൈമാൻ ബീരാഞ്ചിറ പങ്കെടുത്തു
Leave a Reply