തിരൂർ:_* ഡിസംബർ 6 ബാബരി ദിനത്തിൽ- ഫാസിസ്റ്റു കടന്നു കയറ്റത്തിനെതിരെ പിഡിപി താനൂർ മണ്ഡലം കമ്മറ്റി വൈലത്തൂരിൽ ‘ഫാസിസ്റ്റു വിരുദ്ധ സദസ്സ്’ സംഘടിപ്പിച്ചു. നാസർ വൈലത്തൂർ പ്രതിജ്ഞ ചൊല്ലികൊടുത്ത പരിപാടി യിൽ പിഡിപി താനൂർ മണ്ഡലം ജോയിൻ സെക്രട്ടറി സകീർ ഒഴുർ സ്വഗതം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് ജലീൽ കരിങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു . “ബാബരി വിഷയത്തിൽ നീതി പുലർന്നില്ല, പകരം സമവായവും ഒത്തു തീർപ്പുമാണ് ഉണ്ടായതെന്ന്’ ഉദ്ഘാടന പ്രസംഗത്തിൽ പിഡിപി സംസ്ഥാന കൗൺസിൽ അംഗം ഹാരിസ് വാണിയന്നൂർ കുറ്റപ്പെടുത്തി.
ഗ്യാൻവാപിയും, ഷാഹി ജുമാമസ്‌ജിദും, ഡൽഹി ജുമാമസ്‌ജിദും ഫാസിസ്റ്റുകളുടെ അവകാശവാദത്തിൽ ഉൾപ്പട്ടു കഴിഞ്ഞു. ‘മഅദനി തൊണ്ണൂറ് കാലഘട്ടത്തിൽ പറഞ്ഞ വാക്കുകൾ സത്യങ്ങളായി പുലർന്നെന്നും
താജ്‌മഹലും ഖുതുബ് മിനാറും ചെങ്കോട്ടയും രാജ്യത്തിന്റെ മുഗൾ ചക്രവർത്തിമാരാൽ സ്ഥാപിതമായതാണ് അതിന്റെ മേൽ കൈ വെക്കാൻ ജീവനുള്ള കാലം നാം സമ്മതിക്കില്ല’ എന്ന് വിഷയാവതരണത്തിൽ അബ്ദുൽ ബാരി ഇർഷാദ് പറഞ്ഞു.
സലാം മീനടത്തൂർ,
ഫസൽ ഇ.പി, കരീം പൊന്മുണ്ടം, റഷീദ് താനാളൂർ, ഗഫൂർ, സുലൈമാൻ പുൽപ്പറമ്പ്,
ഷെരീഫ് ഒഴൂർ, സൈദ് വൈലത്തൂർ, സലാം പൊന്മുണ്ടം എന്നിവർ പങ്കെടുത്തു.
ബഷീർ വെള്ളിയത്ത്
നന്ദിയും പറഞ്ഞു.
Leave a Reply