താനൂർ: വൈദ്യുതി റഗുലേറ്ററിംഗ് കമ്മിറ്റിയിൽ ഉപഭോക്താക്കൾ ശക്തമായ് പ്രതിഷേധിച്ചിട്ടും കാട്ടു കൊള്ളക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കെ.എസ്.ഇ.ബി യുടെ കൊള്ളക്ക് സർക്കാരും പച്ചക്കൊടാ കാണിക്കുന്നത് ഉപഭോക്താക്കളോടുള്ള ധിക്കാരമാണെന്ന് താനൂർ ബ്ലോക്ക് NCP കമ്മിറ്റി.
2022-23 വർഷത്തിൽ ഏതാണ്ട് ഇരുനൂറോളം കോടി ലാഭത്തിലുള്ള കമ്പനിയാണ് കെ.എസ്.ഇ.ബി. എന്നിരിക്കെ ഇപ്പോൾ നടത്തുവാനിരിക്കുന്ന നിരക്ക് വർദ്ധന പൊതുജനത്തോടുള്ള ധിക്കാരവും അനാവശ്യവുമാണ്
യോഗത്തിൽ താനൂർ ബ്ലോക്ക് പ്രസിഡണ്ട് ദേവരാജൻ മഞ്ഞായിൽ അധ്യക്ഷം വഹിച്ചു ജില്ലാ ജനറൽ സിക്രട്ടറി സന്തോഷ് മൂച്ചിക്കൽ ഉദ്ഘാടനം നടത്തി
നടുവട്ടം കേശവദാസ്, കെ.സന്തോഷ്, ഷാജി എം.കെ,രമേശൻ ചെട്ടിപ്പടി എന്നിവർ സംസാരിച്ചു
മഹാരാഷ്ട്രയിൽ ഉജ്വലവിജയം കരസ്ഥമാക്കി സംസ്ഥാന ഉപമുഖ്യമന്ത്രിയായ ശ്രീ അജിത് പവാറിനെ യോഗം അഭിനന്ദിച്ചു മധുരം വിതരണം ചെയ്തു
Leave a Reply