കൂട്ടായി: തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ സപ്തദിന ക്യാമ്പ് (സുകൃതം 2024)ന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും ദത്ത് ഗ്രാമ പ്രഖ്യാപനവും
മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. കുഞ്ഞുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മെംബർ ഇസ്മായിൽ പട്ടത്ത് അധ്യക്ഷത വഹിച്ചു.
പ്രോജക്ട് കോർഡിനേറ്റർ ഡോ: അബ്ദുൽ ജബ്ബാർ അഹമ്മദ്, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ഇബ്രാഹിം ചേന്നര , ഷിഹാബ് എ.പി,
ഷബീബ് പി.പി.
നാഷണൽ സർവ്വിസ് സ്കീം മലപ്പുറം ജില്ലാ കോർഡിനേറ്റർ അൻവർ എസ്, ഇസാഫ് പ്രൊജക്ട് മാനേജർ അബ്ദുൽ മജീദ്, ജംഷീർ.കെ. കെ., റിയാസ് പി.സി., സി.വി. ഉമ്മർ, ടി.ബി. ആർ കൂട്ടായി, സി.എം.മുഹമ്മദ് കുട്ടി, പി.കെ. യാസീൻ , സി. സലീംമരക്കാർ , എം വി.ഖമുസമാൻ , മുഹമ്മദ് തമീം, ശിൽജി.കെ , ആദിത് . എം, ആദിത്യ . പി എന്നിവർ പ്രസംഗിച്ചു.
ഡിസംമ്പർ 20 ന് ആരംഭിച്ച് 26 ന് അവസാനിക്കുന്ന ക്യാമ്പിൽ ഒട്ടേറെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തുടർന്ന് ഒരു വർഷം നീണ്ട് നിൽക്കുന്ന സുകൃതം പദ്ധതിയിൽ കൂട്ടായി തിരദേശ വാർഡുകളിൽ ടൂറിസം പദ്ധതികൾ, നൈപുണ്യ പരിശീലനം, ‘അംഗൻവാടികളുടെ നവീകരണം, വിവിധ ഹെൽത്ത് സെന്ററുകളുടെ നവീകരണം, പച്ചക്കറിത്തോട്ട നിർമ്മാണം,തെരുവ് വിളക്കുകളുടെയും സോളാർ പാനലുകളുടെയും പരിപാലനം അടക്കം ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
Leave a Reply