ടെക് ഡെസ്‌ക്: ഇ കൊമേഴ്‌സ് ഭീമന്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ടെക്‌നോളജി രംഗത്ത് പുതുപുത്തന്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ആമസോണ്‍ ക്യൂ ബിസിനസ്. എഐ ഉപയോഗിച്ച് ഒരു സംരഭത്തെ എങ്ങനെ ശാക്തീകരിക്കാമെന്നാണ് ക്യൂ ബിസിനസ് ചിന്തിക്കുന്നത്.
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വര്‍ക്ക്ഫ്‌ലോകള്‍ ഓട്ടോമേറ്റ് ചെയ്യാനും എല്ലാ തരത്തിലുമുള്ള ബിസിനസ്സുകളെ ശക്തിപ്പെടുത്തുന്നതിനും ആമസോണ്‍ ക്യു ബിസിനസിന് കഴിയും. ഇത് സാധിക്കാന്‍ എങ്ങനെ ജനറേറ്റീവ് AI ഉപയോഗിക്കുന്നുവെന്ന് AWS-ന്റെ വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘രേഖകള്‍ എഡിറ്റുചെയ്യല്‍, കണ്ടന്റ് റൈറ്റിങ്, അല്ലെങ്കില്‍ ശരിയായ വിവരങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെയുള്ള മനുഷ്യന്‍ ചെയ്യുന്ന പതിവ് ജോലികള്‍ എങ്ങനെ കൂടുതല്‍ ഉല്‍പ്പാദനക്ഷമമായി ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തുക എന്നതാണ് ആമസോണ്‍ ക്യൂ ബിസിനസിന്റെ പ്രത്യേകതകളിലൊന്ന്.
സംരഭങ്ങള്‍ക്കായി മാത്രം ആമസോണ്‍ വികസിപ്പിച്ചെടുത്ത ഒരു ചാറ്റ്‌ബോട്ടാണ് ആമസോണ്‍ ക്യൂ ബിസിനസ്. ഏകദേശം ആറുമാസം മുമ്പ് തുടങ്ങിയ ഇത് ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് ഒരു വലിയ മാറ്റത്തിന് കാരണമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Q ബിസിനസിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും അത് വിശാലമായ വ്യവസായങ്ങളെ എങ്ങനെ പരിപാലിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. വ്യക്തിഗത ഡോക്യുമെന്റ് മാനേജ്മെന്റ് മുതല്‍ കണ്‍സ്യൂമര്‍ സപ്പോര്‍ട്ട്, മീഡിയ, തുടങ്ങി എന്ത് ആവശ്യങ്ങള്‍ നിറവേറ്റാനും ക്യൂ ബിസിനസിനു കഴിയും.
പതിവ് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ഉയര്‍ന്ന മൂല്യമുള്ള ടാസ്‌ക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്നു എന്നതാണ് പ്രധാന കാര്യം. ദിനംപ്രതി അടിസ്ഥാനത്തില്‍, CRM ടൂളുകള്‍ മുതല്‍ പ്രോജക്ട് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ വരെ എട്ട് മുതല്‍ 10 വരെ ആപ്ലിക്കേഷനുകള്‍ വരെ ജീവനക്കാര്‍ മള്‍ട്ടി ടാസ്‌ക്ക് ചെയ്യുന്നു. സമയവും പ്രയത്‌നവും ലാഭിച്ച് അതിന്റെ ഇന്റര്‍ഫേസിനുള്ളില്‍ നേരിട്ട് നിരവധി ജോലികള്‍ ചെയ്യാന്‍ Q ഉപയോക്താക്കളെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം.
Leave a Reply