ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി തിരു പൊന്‍മുടിയെ ചെളി വാരിയെറിഞ്ഞ് പ്രദേശവാസികള്‍. വില്ലുപുരത്ത് ദുരിത ബാധിതരെ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും എത്തിയ മന്ത്രിക്ക് നേരെയാണ് ചെളിവാരിയെറിഞ്ഞത്.
ബിജെപി പ്രസിഡന്റ് കെ അണ്ണമലൈ ആണ് സംഭവത്തിന്റെ വിഡിയോ എക്‌സിലൂടെ പുറത്ത് വിട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസ് ഉപരോധം തടഞ്ഞെങ്കിലും മന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്രദേശവാസികള്‍ മന്ത്രിക്ക് നേരെ ചെളി വാരിയെറിയുകയായിരുന്നു.
എന്നാല്‍ പ്രദേശവാസിയല്ലെന്നും ബിജെപി അനുഭാവിയായ രാമകൃഷ്ണനെന്നയാളാണെന്നും പൊലീസ് പറഞ്ഞു. സംഭവം രാഷ്ട്രീയ പ്രേരിതമാണോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
Leave a Reply