രവിമേലൂർ
കൊരട്ടി: ഗ്രാമപ്പഞ്ചായത്തിൻ്റെയും നാലുകെട്ട് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ കൊരട്ടിയിലേ സ്കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി വാർഡ് 14 ൽ എം എ എം എച്ച് എസ് എസിലെ NSS വളണ്ടിയേഴ്സിൻ്റെ സഹകരണത്തോടെ തുടക്കം കുറിച്ചു. വീടുകളിൽ പര്യാപ്തമായ സഹായികളില്ലാത്ത പാലിയേറ്റീവ് രോഗികളുടെ വീടും പരിസരവും വൃത്തിയാക്കി കൊടുക്കുക, അവർക്കാവശ്യമായ മറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വാർഡ് 14 ലെ ഒരു പാലിയേറ്റീവ് രോഗിയുടെ വീടും പരിസരവും വൃത്തിയാക്കി നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പരിസര ശുചിത്വം ആരോഗ്യത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ത്താണെന്നും, ശുചിത്വ മിഷൻ്റെ “സ്വച്ചത ഹി സേവ” പദ്ധതിയുടെ ബോധവൽക്കരണവും ഇതോടു അനുബന്ധിച്ച് നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ പി എസ് സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ഗീത ചിറയത്ത്, നാലുകെട്ട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി എസ് മനോജ്, പാലിയേറ്റീവ് നഴ്സ് സീന തോമസ്, കെ.എ.അശ്വതി, ആശ വർക്കർ ആനി ആൻ്റണി, വി.പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
Leave a Reply