ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ.

തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീർ (32)നെയാണ് ആലുവ പോലീസ് പിടികൂടിയത്. 27 ന് ചാലക്കൽ മജുമഉ ജുമാ മസ്ജിദിൻ്റെ ഓഫീസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞു പള്ളികളിൽ വരികയും ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കി വയ്ക്കും. പള്ളി ഭാരവാഹികളെ പരിജയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയും ആണ് ഇയാളുടെ രീതി. പുലർച്ചെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന സമയത്താണ് മിയ്ക്കവാറും മോഷണം നടത്തുന്നത്. കോതമംഗലം, മൂവാറ്റുപുഴ, ഞാറയ്ക്കൽ, പന്തീരങ്കാവ്, ചടയമംഗലം, കടക്കൽ, (3 കേസ് ), വെഞ്ഞാറമൂട് , തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എ എസ് ഐ അബ്ദുൾ ജലീൽ, സി പി ഒ മാരായ എൻ.എ മുഹമ്മദ് അമീർ , മാഹിൻ ഷാ അബൂബക്കർ , കെ .എം മനോജ്, പി.എ ജാബിർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.