റാഞ്ചി: ഝാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു. റാഞ്ചിയിലെ മൊറാദാബാദ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളുമെത്തി. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
81 അംഗ സഭയില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 56 സീറ്റുകള്‍ നേടി. 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎല്‍ 2 സീറ്റിലാണു വിജയിച്ചത്.
Leave a Reply