ടെക്‌ഡെസ്‌ക്: ചിത്രങ്ങള്‍, വിഡിയോകള്‍, ടെക്റ്റുകള്‍ എന്നിവ പ്രോസസ് ചെയ്യാന്‍ കഴിവുന്ന നൂതന എഐ മോഡലുമായി ഈ കോമേഴ്‌സ് ഭീമന്‍ ആമസോണ്‍. ഏറ്റവും പുതിയ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആമസോണ്‍ നല്‍കിയിരിക്കുന്ന് പേര് ഒളിമ്പസ് എന്നാണ്.
ഒളിമ്പസിന് ടെക്സ്റ്റിന് പുറമേ ചിത്രങ്ങളും വീഡിയോകളും പ്രോസസ്സ് ചെയ്യാന്‍ കഴിയും, ഇത് എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിനെ ആശ്രയിക്കുന്നില്ല. നവംബര്‍ 27 ബുധനാഴ്ചയാണ് ആമസോണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ AI മോഡലിന്റെ വികസനം, ആമസോണ്‍ വെബ് സേവനങ്ങളിലെ (AWS) ജനപ്രിയ ഓഫറായ ആന്ത്രോപിക്കിന്റെ ക്ലോഡ് ചാറ്റ്‌ബോട്ടിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആമസോണിനെ സഹായിക്കും. പ്രസ്തുത വിഷയത്തിലെ വിദഗ്ദരായ രണ്ടു ശാസ്ത്രജ്ഞരെ ഉദ്ദരിച്ച് ഇക്കാര്യം ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ എഐ ലാംഗ്വേജ് മോഡലായ ഒളിമ്പസിന്് ചിത്രങ്ങളിലെയും വീഡിയോകളിലെയും രംഗങ്ങള്‍ മനസിലാക്കാനും ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് വിഡിയോ നിര്‍മിക്കാനും കഴിയും. ബാസ്‌ക്കറ്റ് ബോള്‍ ഷോട്ട് പോലുള്ള സീനുകള്‍ ചിത്രങ്ങളും ടെക്‌സ്റ്റും ഉപയോഗിച്ച് തിരയാനും ഒളിമ്പസിന് കഴിയും.
കഴിഞ്ഞ ആഴ്ച, ഓപ്പണ്‍എഐ എതിരാളിയായ ആന്ത്രോപിക്കിലേക്ക് ആമസോണ്‍ 4 ബില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിച്ചിരുന്നു. ജനറേറ്റീവ് എഐ സാങ്കേതികവിദ്യ മുതലാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടത്തിയ 4 ബില്യണ്‍ ഡോളര്‍ ഒളിമ്പസിനു വേണ്ടി നിക്ഷേപിച്ചതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ആഴ്ച തന്നെ ആമസോണ്‍ വാര്‍ഷിക ഇന്‍വെന്‍ഡ് കസ്റ്റമര്‍ കോണ്‍ഫറന്‍സില്‍ ഒളിമ്പസിനെ അവതരിപ്പിക്കും. എന്നാല്‍ മറ്റു ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ആമസോണ്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Leave a Reply