ഹെല്‍ത്ത് ഡെസ്‌ക്: സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഒരു പോസിറ്റീവ് വാര്‍ത്ത. വര്‍ക്ക് ഔട്ട് ചെയ്തതിനു ശേഷമുള്ള മസിലുകളുടെ ക്ഷീണവും വേദനയും കുറയ്ക്കാന്‍ ബദാം ബെസ്റ്റാണെന്നാണ് പുതിയ പഠനം. കറന്റ് ഡെവലപ്മെന്റ്‌സ് ഇന്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരം. സ്ഥിരമായി ഇങ്ങനെ ബദാം കഴിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകളും കുറയും.
ഗവേഷ സംഘം ഇതിനായി തെരഞ്ഞെടുത്തത് 26 മധ്യവയസ്‌കരെയാണ്. യുഎസിലെ സാന്‍ഡീഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു പഠനം. തെരഞ്ഞെടുക്കപ്പെട്ട 26 പേരും ആഴ്ചയില്‍ ഒരു മണിക്കൂറു മുതല്‍ നാലു മണിക്കൂര്‍ വരെ വ്യായാമം ചെയ്യുന്നവരായിരുന്നു.
ഇവര്‍ക്ക് ദിനം പ്രതി 60 മുതല്‍ 90 ഗ്രാം വരെ ഉപ്പു ചേര്‍ക്കാത്ത ബദാമാണ് നല്‍കിയത്. ഇങ്ങനെ എട്ട് ആഴ്ചയോളം ചെയ്തു. ദിനം പ്രതി തന്നെ ബദാം കൊടുത്തു കൊണ്ടിരുന്നു. ആദ്യ ദിനം മുതല്‍ തന്നെ ഇവരുടെ ശാരീരിക അവസ്ഥകളെ കുറിച്ച് പ്രത്യേക പട്ടിക തയാറാക്കിയിരുന്നു. ബദാം കഴിക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന അവസ്ഥയും വ്യായാമത്തിനു ശേഷമുള്ള അവസ്ഥയും പഠന ഗ്രാഫില്‍ രേഖപ്പെടുത്തിയിരുന്നു. നാലാഴ്ചകള്‍ക്കു ശേഷം ഏറെ മാറ്റങ്ങള്‍ ഇവരില്‍ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വ്യായാമം ചെയ്യുമ്പോള്‍ അനാവശ്യഫാറ്റ് ഉള്‍പ്പടെയുള്ളവ നഷ്ടപ്പെടുന്നുണ്ട്. അതോടൊപ്പം ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നഷ്ടപ്പെട്ടു പോകുന്നുണ്ട്. എന്നാല്‍ അവ വ വീണ്ടെടുക്കാന്‍ ബദാമിനു കഴിയുന്നുവെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്.
30 ഗ്രാം ബദാമില്‍ 13 ഗ്രാം ഹെല്‍ത്തി അണ്‍ സാച്വറൈസ്ഡ് (അപൂരിത) ഫാറ്റും ഒരു ഗ്രാം സാച്വറൈസ്ഡ് (പൂരിത) ഫാറ്റുമുണ്ട്. കൂടാതെ 7.7 മില്ലി ഗ്രാം വൈറ്റമിന്‍ ഇ, 80 ഗ്രാം കാല്‍ഷ്യം, 0.3 മില്ലി ഗ്രാം റൈബോഫ്‌ലേവിന്‍. ഒരു പ്രത്യേക തരം വൈറ്റമിന്‍ ബിയാണ് റൈബോഫ്‌ലേവിന്‍. ഇത് വെള്ളത്തില്‍ ലയിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇത് ശരീരത്തില്‍ സംഭരിക്കപ്പെടുന്നില്ല. ബദാമില്‍ ഇതു കൂടാതെ ആറു ഗ്രാം (30 ഗ്രാമില്‍) പ്ലാന്റ് പ്രോട്ടീനുമുണ്ട്. ഇതെല്ലാമാണ് ബദാം കഴിക്കുന്നതിന്റെ ഗുണത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Leave a Reply