മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

തൃശൂര്‍: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

പെന്‍ഷനില്‍ ഡിഎ കുടി ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന റെയില്‍വേ യാത്രാനിരക്കിളവ് പുനസ്ഥാപിക്കണം.
സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയായി ഉയര്‍ത്തണമെന്നും പെന്‍ഷന്‍ സ്റ്റാറ്റിയൂറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്‍ഷന്‍ 50 ശതമാനമാക്കുക, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക, പകുതി പെന്‍ഷന്‍ നല്‍കുന്നവര്‍ക്കു പൂര്‍ണ പെന്‍ഷന്‍ നല്‍കുക, പെന്‍ഷന്‍ ഫണ്ടില്‍ മാനേജുമെന്റ് വിഹിതം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നടപ്പാക്കിയ മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

Leave a Reply

Your email address will not be published.