രവിമേലൂർ
മറ്റൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ഇല്ലിത്തോട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് സ്ഥലം മാറി പോയ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (JPHN) ജോയ്സി സിസ്റ്റർക്ക് ജനകീയ കൂട്ടായ്മ കാലടി ടൗൺ വാർഡിന്റെ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. ടൗൺ വാർഡിന്റെ ചുമതല യുണ്ടായിരുന്ന ജോയ്സി സിസ്റ്റർ നേതൃത്വം നൽകി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിരവധിയാണ്. 50 വീടുകൾക്ക് ഒന്ന് എന്ന നിലയിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കഴിഞ്ഞ 03 വർഷത്തിലധികമായി വിവിധ തലത്തിലുള്ള ക്യാമ്പുകളും,ആരോഗ്യ ബോധവൽകരണ ക്ലാസുകളും, ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്, സ്ത്രീകൾക്കായി നടത്തിയിട്ടുള്ള ആരോഗ്യ ബോധവൽക്കരണ ക്യാമ്പ്, കോവിഡ് വാക്സിനേഷൻ കാലയളവിൽ നടത്തിയിട്ടുള്ള മികവാർന്ന പ്രവർത്തനം,ഇത്തരം പ്രവർത്തനങ്ങൾ എല്ലാം വാർഡിലെ ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.ഒരു സർക്കാർ ജോലി എന്നതിനുപരി സേവന സന്നദ്ധതയോടെ നടത്തിയ പ്രവർത്തനങ്ങൾ ക്കുള്ള അംഗീകാരമായി വാർഡിലെ ജനങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്ഥലം മാറി പോയ JPHN ജോയ്‌സി ക്ക് യാത്രയയപ്പ് നൽകിയത്.
എറണാകുളം ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷൻ അംഗം ശാരദ മോഹൻ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയും, ജനകീയ കൂട്ടായ്മ കാലടി ടൗൺ വാർഡിന്റെ ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. ആശ്രമം നഗർ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് പടയാട്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. ബി. സജീവ്, ഡോക്ടർ പ്രസാദ് പുന്നൂസ്, ടി. പി. ജയന്തൻ നമ്പൂതിരി, എം. എൻ. വിജയകുമാർ, കെ. എൻ. ചന്ദ്രപ്രകാശ്, ആശ പ്രവർത്തക ഗിരിജ വിജയൻ, പദ്മ മിസ് തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply