ചേലക്കര: കാല്‍നൂറ്റാണ്ടായി ചുവപ്പ് മായാത്ത പൊന്നാപുരം കോട്ട കാത്ത് യു ആർ പ്രദീപ്. 12,201 വോട്ടിന്റെ ലീഡോടുകൂടിയാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. പ്രദീപ് 64, 827 വോട്ടുകൾ നേടിയപ്പോൾ 52,626 വോട്ട് രമ്യ ഹരിദാസും ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണൻ 33609 വോട്ടും നേടി.
ചേലക്കരയിൽ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ വ്യക്തമായി ഭൂരിപക്ഷം നിലനിർത്തിയ യുആർ പ്രദീപ് അവസാന ഘട്ടത്തിലാണ് പിന്നോട്ട് പോയത്. ഓരോ ഘട്ടത്തിലും വ്യക്തമായ മുൻതൂക്കത്തോടെ ലീഡ് ഉയർത്തുകയും ചെയ്തു. ചേലക്കര പഞ്ചായത്തിലടക്കം ലീഡ് നേടാനായി.
വരവൂർ, ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ പഞ്ചായത്തുകളാണ് ആദ്യ റൗണ്ടിൽ വോട്ട് എണ്ണിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഒരു ഘട്ടത്തിലും മുന്നിൽ എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്.
വലിയ മുന്നേറ്റം നടത്തുമെന്ന അവകാശവാദവുമായി എത്തിയ പിവി അൻവറിൻ്റെ സ്ഥാനാർഥി സുധീർ എൻകെയ്ക്ക് കാര്യമായ ചനനമുണ്ടാക്കാനായില്ലെങ്കിലും രണ്ടായിരത്തിലധികം വോട്ടുകൾ നേടാനായെന്നത് ശ്രദ്ധേയ നേട്ടമായി.
തപാൽ വോട്ടുകൾ ആദ്യം എണ്ണിയപ്പോൾ മുതൽ സിപിഎമ്മിൻ്റെ മുൻ എംഎൽഎ കൂടിയായ പ്രദീപ് ലീഡ് നേടി. ചേലക്കരയിൽ ഇത്തവണ 72.51 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
സിപിഎമ്മിനും എല്‍ഡിഎഫിനും ജീവന്മരണപോരാട്ടം ചേലക്കരയിലായിരുന്നു. വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളനങ്ങളില്‍ അത് കൂടുതല്‍ കരുത്ത് പകരും.
Leave a Reply