ചെന്നൈ: നയൻതാര- ധനുഷ് പോര് മുറുകുന്നു, 24 മണിക്കൂറിനുള്ളില്‍ വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് ധനുഷ്.
നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍നിന്ന് നാനും റൗഡി താനിലെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോ രംഗങ്ങള്‍ 24 മണിക്കൂറിനകം ഒഴിവാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.
നയന്‍താര ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റേതാണെന്നും അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിവാദ ഉള്ളടക്കം ഡോക്യുമെന്ററിയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും അഭ്യര്‍ഥന അംഗീകരിച്ചില്ലെങ്കില്‍ നയന്‍താരക്കെതിരെയും നെറ്റ്ഫ്‌ളിക്‌സിനെതിരെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടി സ്വീകരിക്കുമെന്നും പറയുന്നു.
”എന്റെ ക്ലയന്റ് സിനിമയുടെ നിര്‍മാതാവാണ്. അവര്‍ സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമായി അറിയാം. ബിഹൈന്‍ഡ് ദ സീന്‍ ഷൂട്ട് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല”, ധനുഷിന്റെ അഭിഭാഷകന്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നത്. നയന്‍താരയുടെ വിവാഹവും ജീവിതവും ചേര്‍ത്ത് ഒരുക്കുന്ന ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താനിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് നയന്‍താര രംഗത്ത് വന്നത്.
Leave a Reply