രവിമേലൂർ
പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ 135 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി നെഹ്റുവും ഇന്ത്യയും എന്ന വിഷയത്തിൽ സ്ക്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം 2024 സെറാഫിക്ക് ഗേൾസ് ഹൈസ്ക്കൂളിൽ നടത്തി. നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, എഴുത്തുകാരനുമായ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. നെഹ്‌റുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മത്സരങ്ങൾ അനിവാര്യമാണെന്നും ഊതികാച്ചിയ പൊന്നിനു തുല്യമായി ശോഭ കെടാതെ ജവഹർലാൽ നെഹ്റു ഉദിച്ചുയർന്നു കൊണ്ടിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സിസ്റ്റർ ലിസെറ്റ്,മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.ടി ജോസ്, വി.കെ.പ്രദീപ്, പ്രോഗ്രാം കോഡിനേറ്റർ നിസ്സാർ കുമ്മം കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. പി.യു. രാമദാസ്, അശ്വതി വാസുദേവൻ എന്നിവർ ക്വിസ് മത്സരം നയിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥനം ജിഎച്ച്എസ്എസ് പെരിങ്ങോട്ടുകര മെഹ്റിൻ, അജ്ഞനദേവി ടീം, രണ്ടാം സ്ഥനം സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ പുത്തൻ പീടിക അയിഷ.പി. നൗഷാദ്, ആൻറിയ ടീം, മൂന്നാം സ്ഥാനം ശ്രീഗോകുലം പബ്ലിക് സ്ക്കൂൾ ശ്രിയ.ടി.എ, ശ്യാമിലി കൃഷ്ണ ടീം, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥനം സെറാഫിക്ക് ഗേൾസ് ഹൈസ്ക്കൂൾ പെരിങ്ങോട്ടുകര ഷരാര സാദ്, അൻ സിന പി. മനോജ്, രണ്ടാം സ്ഥാനം ഹൈസ്ക്കൂൾ അന്തിക്കാട് ദേവനാരായണൻ പി എസ്, ധർമ്മിക് വേദാന്ത് പി.യു. മൂന്നാം സ്ഥാനം സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പുത്തൻ പീടിക ഇമ്മാനുവേൽ, കെൽവിൻ എ പി ടീം എന്നിങ്ങനെ കരസ്ഥമാക്കി. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, അശോകൻ.ടി.എം, പോൾ പുലിക്കോട്ടിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, ബെന്നി ആഞ്ഞിലപ്പടി,വിനായകൻ എന്നിവർ നേതൃത്വം നൽകി
Leave a Reply