ന്യൂഡൽഹി: വീട്ടിലെ വൈഫൈ രാജ്യത്ത് എവിടെയുമിരുന്ന് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവുമായി ബിഎസ്എൻഎൽ. ‘സർവത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ടെലികോം വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.BSNL FTTH (ഫൈബര്‍-ടു-ദി-ഹോം) ഉപയോക്താക്കളെ ഇന്ത്യയിലുട നീളമുള്ള ബിഎസ്എൻഎൽന്റെ നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റുചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ്. പദ്ധതിയുടെ ട്രയൽ ഘട്ടം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സേവനം ഉടൻ ആരംഭിക്കും.
BSNL FTTH ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത സ്ഥലത്ത് മാത്രമേ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയൂ. ബിഎസ്എൻഎൽൽ പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എവിടെനിന്നും അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കും. രാജ്യത്തുടനീളം തങ്ങളുടെ സേവനം മികവോടെ വ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു സേവനം ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.
BSNL FTTH നാഷണല്‍ വൈഫൈ റോമിംഗ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ BSNL വെബ്‌സൈറ്റില്‍ https://portal.bnsl.in/ftth/wifiroamingല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ സ്ഥിരീകരണം പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കള്‍ അവരുടെ FTTH കണക്ഷന്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പോലും ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന്‍ ലഭ്യമാണെങ്കിൽ രാജ്യത്തെ എവിടെ പോയാലും അതിവേഗ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും.
Leave a Reply