തിരുവനന്തപുരം: ഓൺലൈൻ പണം തട്ടിപ്പിൽ ജാഗ്രത നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്. ട്രാഫിക് നിയലംഘനം നടത്തിയെന്ന മൊബൈൽ സന്ദേശത്തിലൂടെയും പണം തട്ടിപ്പുകാർ എത്തുമെന്ന മുന്നറിയിപ്പാണ് മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെന്നും താഴേ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് പിഴ അടക്കാനും നിർദ്ദേശിച്ചുള്ള മൊബൈൽ ഫോൺ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിലും ഒരു പേയ്മെൻ്റ് ലിങ്ക് നിങ്ങളുടെ മൊബൈലിൽ വരില്ല. echallan.parivahan.gov.in എന്ന പരിവാഹൻ പോർട്ടലിൽ നിന്നും മാത്രമേ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.
നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്സ്ആപ്പ്ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം മോട്ടർ വാഹന വകുപ്പിന് ഇല്ല.
ഇത്തരം സന്ദേശങ്ങൾ ഓപ്പൺ ചെയ്യാതിരിക്കുക, സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുകയും. വ്യാജമെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുകയും ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നു .
Leave a Reply