140 KM ൽ കൂടുതൽ ദൈർഘ്യമുള്ള ബസ്റൂട്ടുകളും ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് പെർമിറ്റുകളും സ്വകാര്യ ബസുടമകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ വിഞ്ജാപനം ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും വർഷങ്ങളായി സർവിസ് നടത്തിക്കൊണ്ടിരുന്ന ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകാത്തത് പ്രതിഷേധാർഹവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണ്
മേൽ കാറ്റഗറിയിലുള്ള പെർമിറ്റുകൾ സ്വകാര്യബസുകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ വിഞ്ജാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ എന്ന സംഘടനയും ഏതാനും ചില ബസുടമകളും നൽകിയ കേസിലാണ് ബഹു കേരള ഹൈക്കോടതി 2024 നവമ്പർ ആറാം തിയ്യതി മേൽ വിഞ്ജാപനം റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്
എന്നാൽ മേൽ പെർമിറ്റുകൾ അനുവദിച്ചാൽ KSRTC ക്ക് വലിയ സാമ്പത്തിക നഷ്ട മുണ്ടാവുമെന്ന തെറ്റായ കാരണം പറഞ്ഞാണ് ഗതാഗതവകുപ്പ് പെർമിറ്റുകൾ പുതുക്കി നൽകാതിരിക്കുന്നത്
KSRTC യുടെ ഇതുവരെയുള്ള നഷ്ടക്കണക്കുകൾ പരിശോധിച്ചാൽ തന്നെ ഇതിലെ വിരോധാഭാസം ബോദ്ധ്യപ്പെടുന്നതാണ്
2013 മുതൽക്കാണ് ദീർഘ ദൂര സർവീസ് നടത്തുന്ന 243 സ്വകാര്യ ബസുകൾ ഏറ്റെടുക്കാൻ തുടങ്ങിയത്
മേൽ ബസ് റൂട്ടുകൾ ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന നഷ്ടത്തേക്കാൾ എത്രയോ ഇരട്ടിയാണ് KSRTC യുടെ നിലവിലെ നഷ്ടക്കണക്ക്
ദീർഘ ദൂര പെർമിറ്റുകൾ KSRTC ഏറ്റെടുക്കുന്നതിന് മുമ്പ് 5000 KSRTC ബസുകൾ സർവിസ് നടത്തിയിരുന്നുവെങ്കിൽ ഇന്ന് നാലായിരത്തിൽ താഴെ മാത്രമേ സർവിസ് നടത്തി വരുന്നുള്ളു
അതുപോലെ ആ സമയത്ത് മൂന്നൂറോ നാനൂറോ കോടിയാണ് KSRTC ക്ക് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരുന്നുള്ളു എങ്കിൽ 2024 – 2025 ബഡ്ജറ്റിൽ തൊള്ളായിരം കോടി രൂപയാണ് വകയിരുത്തിയത്
ഇതിൽ അറുനൂറു കോടി രൂപ ഇതിനകം തന്നെ സർക്കാർ KSRTC ക്ക് നൽകിക്കഴിഞ്ഞു
243 ബസ് റൂട്ടുകളിൽ ഭൂരിഭാഗവും സറണ്ടർ ചെയ്യുകയോ പെർമിറ്റ് പുതുക്കാൻ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്
*100 ൽ താഴെ മാത്രം ബാക്കി വരുന്ന ദീർഘ ദൂര ബസ് പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് നൽകിയാൽ KSRTC നശിച്ചു പോവുമെന്ന വാദം അംഗികരിക്കാൻ കഴിയില്ല **
*അതു പോലെ ലിമിറ്റഡ് സ്‌റ്റോപ്പായി സർവിസ് നടത്തിയിരുന്ന ബസുകൾ ഓർഡിനറിയാക്കണമെന്ന സർക്കാർ വാദവും കോടതി അoഗീകരിച്ചിട്ടില്ല **
ഇത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാസൗക ര്യം നഷ്പ്പെടുത്തുന്നു എന്ന് മാത്രമല്ല മേൽ ബസുകളിലെ തൊഴിലാളികൾക്ക് ലഭ്യമായി കൊണ്ടിരുന്ന തൊഴിലും നഷ്ടപ്പെടുത്തുന്നതാണ് കൂടാതെ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ബസ് സർവീസ് നടത്തുന്ന ബസ് ഉടമകൾ ലോൺ അടക്കാൻ കഴിയാതെ കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്
ആയതിനാൽ ദീർഘകാലം ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും സർക്കാരും KSRTC യുo തമ്മിലുണ്ടായ കേസിലെ ബഹു :കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും പൊതു ഗതാഗതമേഖലയിലെ യാത്രാ സൗകര്യവും ബസ് തൊഴിലാളികളുടെയും ബസ് ഉടമകളുടെയും ജീവിതോപാധിയാണെന്നതും കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തി ദീർഘകാലമായി 140 KM നു മുകളിൽ സർവീസ് നടത്തിവരുന്ന 100 ൽ താഴെ മാത്രം വരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുന്നതിനും ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെ പെർമിറ്റുകൾ അതേ കാറ്റഗറിയിൽ പുതുക്കി നൽകുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാർ , ഗതാഗത വകുപ്പിലെ RTO മാർക്ക് നൽകേണ്ടതാണ്
അല്ലാത്തപക്ഷം ബസ്‌സർവീസു കൾ നിർത്തി വെക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭസമരങ്ങൾക്ക് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നിർബന്ധിതമാകുന്നതാണ്
എന്ന്
ഹംസ ഏരിക്കുന്നൻ
സംസ്ഥാന ജനറൽ സെക്രട്ടറി
ബസ് ഓപറേറ്റേഴ് സ് ഫെഡറേഷൻ
94476 27119
90379 27701
FlashNews:
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
ത്രോബോൾ മത്സരം അരങ്ങേറി
പള്ളിമാലിൽ അബു ഹാജി അന്തരിച്ചു
ഇങ്ങനെയാണോ ടൂറിസം വളര്ത്തുക?
മനസ്സ് നിറഞ്ഞ് എം ഇ എസ് തിരൂരിലെ ആയമാരും ഡ്രൈവർമാരും
ആയമാരെയും ഡ്രൈവർമാരെയും ആദരിച്ചു
ഗതാഗതം തടസപ്പെടും
Uncategorized
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
November 14, 2024November 14, 2024
Leave a Reply