‘അക്യുപങ്ചർ: കുറഞ്ഞ കാലം കൊണ്ട് ആഴത്തിൽ വേരോടിയ ചികിത്സ’

കൊല്ലം : രണ്ട് പതിറ്റാണ്ട് കൊണ്ട് അക്യുപങ്ചർ ചികിത്സ കേരളത്തില്‍ ആഴത്തില്‍ വേരോടുകയും വർദ്ധിച്ച തോതില്‍ ജനസ്വീകാര്യത നേടുകയും ചെയ്തതായി ശ്രീ നൗഷാദ് എംഎല്‍എ. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ 17-മത് ബീറ്റ ബാച്ചിന്റെ ബിരുദദാനം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തില്‍ 400 ഓളം അക്യുപങ്ചറിസ്റ്റുകളാണ് ബിരുദം കരസ്ഥമാക്കിയത്. അക്കാദമി പ്രിൻസിപ്പൽ അക്യു മാസ്റ്റർ ഷുഹൈബ് റിയാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പല്‍ അക്യു മാസ്റ്റർ സയ്യിദ് അക്റം, അഡ്മിനിസ്ട്രേറ്റര്‍ അക്യു മാസ്റ്റർ അബ്ദുല്‍ കബീര്‍ കോടനിയിൽ, അക്യു മാസ്റ്റർ സി. കെ സുനീർ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.