ആക്റ്റ് നാടകമേള : ഇന്ന് വടകര വരദയുടെ അമ്മ മഴക്കാറ്

തിരൂർ: പതിനേഴാമത് ആക്റ്റ് നാടകമേളക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ തുടക്കമായി. ഈ വർഷം നിര്യാതനായ, ആക്റ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ പേരിലുള്ള വേദിയിൽ നവംബർ 18 വരെയാണ് നാടകമേള തിരൂർ നഗരസഭയുടെ സഹകരണത്തോടെ നടക്കുന്നത്. നഗരസഭ ചെയർപേഴ്സൺ എ പി നസീമയുടെ അധ്യക്ഷതയിൽ കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാജഗോപാലൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലഘട്ടത്തിൽ നാടക കല ശുഷ്കിച്ചു വരുന്നതായും അതിനെ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കണമെന്നും തിരൂർ MLA കുറുക്കേളി മൊയ്തീൻ തൻ്റെ ആശംസ പ്രസഗത്തിൽ സൂചിപ്പിച്ചു.സംസ്ഥാന സർക്കാരിൻ്റെ കേര കേസരി പുരസ്കാര ജേതാവും ആക്റ്റ് കുടുംബാംഗവുമായ സുഷമ ജയപ്രകാശിനെ വേദിയിൽ ആദരിച്ചു. നാടകമേള ജനറൽ കൺവീനർ അഡ്വ.വിക്രമകുമാർ മുല്ലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.എസ്. ഗിരീഷ്, കെ.കെ അബ്ദുസലാം, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി.എ. ബാവ, തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് വി.കെ റഷീദ്, എസ് . ത്യാഗരാജൻ, കരീം മേച്ചേരി, എ.കേശവൻ മാസ്റ്റർ, ഷീന രാജേന്ദ്രൻ, ഫൈസൽ ബാബു , പ്രഭാകരൻ മങ്ങാട്, കെ. അബ്ദുൾ അസ്സീസ്, ഷാഫി ഹാജി, വി.വി സത്യാനന്ദൻ എന്നിവർ ആശംസ നേർന്നു. ആക്റ്റ് ട്രഷറർ മനോജ് ജോസ് നന്ദി പറഞ്ഞു.

തുടർന്ന് ഏഴ് ദിവസങ്ങളിലായി നടക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ ആദ്യ നാടകമായ കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ ‘അച്ഛൻ ‘ അരങ്ങേറി.

നവംബർ 12 ചൊവ്വാഴ്ച വടകര വരദയുടെ അമ്മ മഴക്കാറ്
അരങ്ങേറും. നാടക മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്

Leave a Reply

Your email address will not be published.