ഡെല്‍ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ജുഡീഷ്യല്‍ പെന്‍ഡന്‍സി കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്, ജഡ്ജിമാര്‍ നിലവില്‍ സോഷ്യല്‍ മീഡിയയുടെ യുഗത്തിലാണെന്ന യാഥാര്‍ത്ഥ്യവുമായി ജീവിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിലും ജനശ്രദ്ധയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.
2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് ഖന്ന, ആറ് മാസത്തിലധികം കാലാവധിക്ക് ശേഷം 2025 മെയ് 13-ന് സ്ഥാനമൊഴിയും. ഏതെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസാകും മുമ്പ് തന്നെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട ചുരുക്കം ചില ജഡ്ജിമാരില്‍ ഒരാളാണ് അദ്ദേഹം
Leave a Reply