കൊച്ചി: ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനെത്തിച്ച വിമാനം കൊച്ചി ബോൾഗാട്ടി കായലിൽ പറന്നിറങ്ങി.
കൊച്ചി കായലിന് മുകളിൽ മൂന്ന് തവണ വട്ടമിട്ട് പറന്ന ശേഷമാണ് ഓളപരപ്പിലേക്ക് സീപ്ലെയിൻ അനായാസമായി ലാന്‍റ് ചെയ്‌തത്.
വിമാനത്തിൻ്റെ പൈലറ്റുമാരായ കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്‌ഗർ ബ്രിൻഡ്‌ജർ ഉൾപ്പടെയുള്ള ജീവനക്കാരെ മാലയിട്ട് സ്വീകരിച്ചു.
കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പരീക്ഷണ പറക്കലിനാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്.
കരയിലും കായലിലും പറന്നിറങ്ങാനും പറന്നുയരാനും സീ പ്ലെയിനിന് സാധിക്കും. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിൻ പദ്ധതിയുടെ ലക്ഷ്യം സീ പ്ലെയിനിന്റെ ഔദ്യോഗിക ഫ്ളാഗ് ഓഫ് തിങ്കളാഴ്ച രാവിലെ 9.30-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.
Leave a Reply