‘പ്രതികരണം, വിവാദം പിന്നെ കേസും’

‘പ്രതികരണം, വിവാദം പിന്നെ കേസും’

കല്‍പ്പറ്റ: വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍  കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതിക്കാരന്‍.

നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും, ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മണിപ്പൂരിന് സമാനമായ സ്ഥിതിയാണ മുനമ്പത്തേത്. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല എന്നുമായിരുന്നു പ്രതികരണം

ഇതിനു മുൻപ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് വിആർ അനൂപ് ചേലക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടൊപ്പം പൂരനഗരിയിലെ ആംബുലൻസ് യാത്രാ വിവാദത്തിലും സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

Leave a Reply

Your email address will not be published.