സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി
തിരുന്നാവായ: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലാ അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു. 1907 ൽ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ തുടങ്ങിയ സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ
വ്യത്യസ്ത പരിപാടികൾ നടന്നു. ബണ്ണീസ്, കബ്, ബുൾബുൾ, സ്കൗട്ട്സ്, ഗൈഡ്സ്. റോവർ, റൈഞ്ചർ എന്നീ വിഭാഗക്കാർക്കാണ് വിവിധ മത്സരങ്ങൾ നടന്നത്. വിഷൻ 2026 പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. പതാക ഉയർത്തൽ,, പയനിയറിംഗ്, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ഹൈക്ക്, സമാധാന സന്ദേശ റാലി, വിവിധ മത്സരങ്ങൾ,ഗ്രീൻ കാമ്പസ് ക്ലീൻ കേരളുടെ ഭാഗമായി സ്ക്കൂളും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കുന്നന്നതിന് ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്നു
ചേരുരാൽ സ്കൂളിൽ നടന്ന സമാധാന സന്ദേശ റാലി സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ, ഉപജില്ലാ ഭാരവാഹികളായ വി.സ്മിത , യൂനുസ് മയ്യേരി , പ്രിൻസിപ്പൽ ടി നിഷാദ്, പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി , ഉണർവ്വ് ക്ലബ്ബ് കോർഡിനേറ്റർ എം. സിറാജുൽ ഹഖ്, ഇ.സക്കീർ ഹുസൈൻ,. സ്കൗട്ട്സ് ആൻ്റ്
ഗൈഡ്സ് അധ്യാപകരായ പി.വി. സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, വി. ആരിഫ ഹസ് നത്ത്, സി.കെ.ഫാത്തിമ ഷംനത്ത് എന്നിവർ സംസാരിച്ചു. ട്രൂപ്പ് ലീഡർ മാരായ സി.കെ.ഷഹൽ, ഇ.പി.
ഷംലാൽ ,പി. ഷഹ്‌മ , കെ .ഫാത്തിമ റ ന എന്നിവർ
വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഫൗണ്ടേഷൻ ഡേയുടെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല സമിതി സംഘടിപ്പിച്ച സമാധാന സന്ദേശ റാലി ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
Leave a Reply