ഡിഎംകെ 1000 വീട്ടുകൾ നിർമ്മിച്ചു നൽകും

ചേലക്കര: ചേലക്കര നിയോജകമണ്ഡലത്തിൽ ഭവനരഹിതർ ക്കായി ആയിരം വീടുകൾ ഡി എം കെയുടെ നേതൃത്ത്വത്തിൽ നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.വി അൻവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .
അഭയം എന്ന പേരിൽ സുരക്ഷിതമായ ഭാവി അഭയത്തിന്റെ കരുതൽ എന്ന പ്രോജക്ടിലൂടെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. പ്രാഥമിക ഘട്ടത്തിൽ 9 വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സിഎസ് ആർ ഫണ്ടുകൾ വിനിയോഗിച്ചു കൊണ്ടാണ് 750 വീടുകൾ നിർമ്മിക്കുന്നത് നല്കുന്നത്. കൂടാതെ
ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ആവശ്യങ്ങൾക്കായി കൂടുതൽ മെഷീനുകൾ സംഭാവന ചെയ്യുന്നതിനും പദ്ധതിയുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ നഗറുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോം ഇന്റർനെറ്റ് സൗകര്യം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്,വായ്പ എടുത്ത് കടക്കെണിയിൽ പെട്ട കുടുംബങ്ങൾക്ക് കടാശ്വാസ പദ്ധതി,
നിർധനരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം,
കായിക ശേഷി വികസനം ലക്ഷ്യം വെച്ചുകൊണ്ട് കളിസ്ഥലങ്ങൾ കോർപ്പറേറ്റ് ഫണ്ട് ഉപയോഗിച്ച് സജ്ജീകരിക്കുക.
ആംബുലൻസ് സൗകര്യങ്ങളോടെ
പെയിൻ പാലിയേറ്റീവ് ക്ലിനിക്കുകൾ , കുടിവെള്ള പദ്ധതി.
തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അൻവർ പറഞ്ഞു. ഭവന പദ്ധതിയ്ക്കും കൂടുതൽ വിവരങ്ങൾക്കുമായി 8075831564,
7594017901 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.