സംസ്ഥാനതലകാളപൂട്ട് മത്സരംഞായറാഴ്ച താനാളൂരിൽ

താനൂർ: പരമ്പരാഗത ഗ്രാമീണ കാർഷിക വിനോദമായ കാളപൂട്ടിന്റെ സംസ്ഥാനതല മത്സരം നവംബർ 10 ന് ഞായറാഴ്ച താനാളൂർ പരേതനായ സിപി പോക്കറുടെ കണ്ടത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 ഓളം ജോഡി കന്നുകൾ മത്സരത്തിൽ പങ്കെടുക്കും.

ആൾ കേരള കാളപ്പുട്ട് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ താനാളൂർ കിംഗ്സ് കൂട്ടായ്മയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ ലഭിക്കുന്ന ഫണ്ട്
അകാലത്തിൽ വിടപറഞ്ഞ താനാളൂരിലെ
വർക്ക്ഷോപ്പ് ഉടമ ഉണ്ണിയുടെ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനും താനാളുർ ഡയാലിസിസ് സെൻററിൻ്റെയും ഹസ്തം പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിൻ്റെയും പ്രവർത്തനത്തിന് വിനിയോഗിക്കും
സംസ്ഥാനത്ത് തന്നെ നുറ്റാണ്ടുകളുടെ പഴക്കമുള്ള’ഏറ്റവും പുരാതനമായ കാളപൂട്ട് കണ്ടമാണ് താനാളുരിലെത്.

ഒരു ഇടവേളക്ക് ശേഷം ആദ്യമായാണ് എ ഗ്രേഡ് മത്സരം
താനാളുരീൽ നടക്കുന്നത്

മത്സരത്തിൽ വിജയികളാകുന്ന ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ട്രോഫി സമ്മാനിക്കും.
ഞായറാഴ്ച രാവിലെ 7 മണിക്ക് കണ്ട ഉടമ സിപി കുഞ്ഞഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി കോലു കൈമാറുന്നതോടുകൂടി മത്സരം ആരംഭിക്കും.
വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സമ്മാനദാനം നിർവഹിക്കും
ആൾ കേരള
കാളപൂട്ട് കമ്മിറ്റി പ്രസിഡണ്ട് കെ വി സക്കീർ അയിലക്കാട് അധ്യക്ഷനാവും
ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ, കന്ന് ഉടമകൾ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ സംഘാടകരായ
സി പി കുഞ്ഞുട്ടി ,
മുജീബ് താനാളൂർ
,ഇബ്രാഹിം ആലിങ്ങൽ,
ഷാഫി നന്ദനിൽ , സത്താർ കള്ളിയാട്ട്
മേലേതിൽ മെഹബൂബ്
എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.