പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം

പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം

തിരുവനന്തപുരം: ഉപതിര തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം ഇടതു സർക്കാർ പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. അർധരാത്രി വനിതാ പോലിസ് പോലുമില്ലാതെ വനിതാ നേതാക്കളുടെ മുറിയിൽ പോലീസുകൾ പരിശോധനയ്ക്ക് എത്തിയത് മര്യാദകേടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേതാക്കൾ സംസ്ഥാനത്തെ ജില്ലകളിലുടനീളം കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന് തെളിവ് സഹിതം പുറത്തുവന്നിട്ടും സർക്കാർ നിസ്സംഗത തുടരുകയാണ്. ബിജെപി ഓഫിസുകളോ നേതാക്കളുടെ വീടുകളോ പരിശോധിക്കാനോ കള്ളപ്പണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനോ ഇടതു സർക്കാർ തയ്യാറാവാത്തത് അവർ തമ്മിലുള്ള ഡീൽ വ്യക്തമാക്കുന്നു. അധികാര ദുർവിനിയോഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാർ കാര്യങ്ങൾക്ക് കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും അത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കൃഷ്ണൻ എരഞ്ഞിക്കൽ കൂട്ടിച്ചേർത്തു.

https://www.facebook.com/share/1H6VzEs8ua
https://www.instagram.com/p/DCCDZ34v2Hm/?igsh=cThnYW02ZncyMTU3

Leave a Reply

Your email address will not be published.