ട്രോളിയിൽ ‘ട്രോളി’ യുവനേതാക്കൾ

ട്രോളിയിൽ ‘ട്രോളി’ യുവനേതാക്കൾ

കോഴിക്കോട്: വിവാദമായ പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പരസ്പരം ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം സിപിഎം നേതാവും എം.പിയുമായ എ.എ റഹീം, പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എംപി ഷാഫി പറമ്പിൽ എന്നിവരാണ് പരസ്പരം പോർവിളി നടത്തുന്നത്.

സംഭവം നടന്ന ഉടൻ രാഹുൽ ഫേസ്ബുക്കിൽ ലൈവ് എത്തിയാണ് റെയ്‌ഡിൽ പ്രതികരിച്ചത്.
ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. എനിക്ക് വേണ്ടി പണം കൊണ്ടുവന്നെന്നാണ് എഎ റഹീം പറയുന്നത്. എഎ റഹീമിന്റെ പാർട്ടില്ലേ കേരളം ഭരിക്കുന്നത്? അവരുടേതല്ലേ പൊലീസും? ആ പൊലീസ് പറയുന്നത് പോലും വിശ്വസിക്കാൻ റഹീമിനാവുന്നില്ലേ… ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞ് പാളീസായി നിൽക്കുമ്പോൾ നാണം മറയ്ക്കാൻ എന്തെങ്കിലുമൊക്കെ പറയണ്ടേ… എന്നാണ് രാഹുൽ വിഷയത്തിൽ പ്രതികരിച്ചത്.

കോഴിക്കോട്ടേക്ക് പോയ രാഹുൽ മാങ്കൂട്ടത്തിൽ പെട്ടിയിൽ പണവുമായി മുറിയിൽ ഒളിച്ചിരിക്കുയാണെന്നും അവനെ പരിശോധിക്കണമെന്നും നേതാക്കൾ ആക്രോശിച്ചു. ‘രാത്രിയിൽ നുണകളുടെ ഒരു മാലപ്പടക്കമായിരുന്നു പാലക്കാട്‌’ എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

എന്നാൽ ഇരുവരെയും കടത്തി വെട്ടിയത് വി.ടി. ബല്‍റാമും എഎ റഹീമും ആണ്.
റഹീമിന്റെ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബല്‍റാം ആണ് ആദ്യം ട്രോളിയത്. തൊട്ടുപിന്നാലെ റഹീമും ഫേയ്‌സ്ബുക്കില്‍ മറുപടി നല്‍കി.

റഹീം താടിക്ക് കൈകൊടുത്തിരിക്കുന്ന ചിത്രമാണ് ബല്‍റാം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ദാറ്റ് അവസ്ഥ എന്ന കുറിപ്പിനൊപ്പമായിരുന്നു ഇത്. ഏതാനും മിനിറ്റുകള്‍ക്കുശേഷം റഹീമിന്റെ മറുപടിയെത്തി. ഹലോ വി ടി ബല്‍റാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ? എന്നായിരുന്നു ബല്‍റാമിന്റെ കുറിപ്പ്.

ഏതാനും മിനിറ്റുകൾക്കുശേഷം ഇതിന് ബൽറാമിന്‍റെ മറുപടി വന്നു. ‘ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതൽ.
സഖാവ്‌ നീതു ജോൺസണന്റെ ഈ സ്നേഹത്തിന്‌ മുന്നിൽ എനിക്ക്‌ വാക്കുകളില്ല എന്നാണ് റഹീമിന്റെ എഐ ചിത്രത്തിനോടൊപ്പം പങ്കുവെച്ചത്.

ഇതിനു മറുപടിയായി റഹീം ‘മോർഫിങ് മാമാ‘
ഇപ്പോഴും അവിടെ സേഫ് അല്ലേ ‘ എന്ന വാചകത്തോടെ ബലരാമിന്റെ പോസ്റ്റ് ചേർക്കുകയും ചെയ്തു.





Leave a Reply

Your email address will not be published.