കൊച്ചി: മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം.
മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നവംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുണ്ട്. ചർച്ചയിൽ സംഭവങ്ങളുടെ സംക്ഷിപ്ത രൂപം അവതരിപ്പിക്കും. ബാക്കി തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരാണ്. വഖഫായി നൽകുന്ന രീതിയിലാണ് ഭൂമി കൈമാറ്റം നടന്നതെന്നും പിന്നാലെ വരുന്ന ഫാറൂഖ് കോളേജ് പൊളിച്ചാൽ തിരികെ നൽകണമെന്ന ഉപാധികൾ അതുകൊണ്ടുതന്നെ നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply