ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്‌മരണം

ബംഗളൂരു: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്ക രിക്കപ്പെട്ടവരുടെയും അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി യ ഐ.എൻ.എൽ സ്ഥാപക നേതാവും പ്രമുഖ പാർലമെൻ്റേറിയനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 104-ാം ജന്മദിന ത്തിൽ ബംഗളൂരുവിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ‘ഇബ്രാ ഹിം സുലൈമാൻ സേട്ട്: ജീവിതവും രാഷ്ട്രീയവും’ എന്ന തലക്കെ ട്ടിൽ ഐ.എൻ.എൽ, ഐ.എം.സി .സി കർണാടക കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനു സ്മരണ സംഗമം ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹ മ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബാബരി മസ്‌ജിദ് തകർത്തശേഷം കാലുഷ്യമുള്ള ഇന്ത്യ യിൽ രൂപപ്പെട്ട തീവ്ര-ജഡിക രാ ഷ്ട്രീയത്തിന് ബദലായി ആദർശ നിബദ്ധമായ ഒരു പുതിയ രാഷ്ട്രീയ ത്തെ ചിന്താപരമായി അവതരിപ്പി ച്ചതാണ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിത മഹത്വമെന്നും കലാപ ഭൂമികളിലും മതന്യൂനപ ക്ഷങ്ങളുടെ അവകാശ പോരാട്ട ങ്ങളിലും അദ്ദേഹത്തിൻ്റെ മാതൃ ക എന്നും സ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം.പി, മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓർഗനൈ സിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ഡോ. കെ.ടി. ജലീൽ എം.എൽ.എ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കാമരാജ് റോഡിലെ കച്ച് മേ മൻ കമ്യൂണിറ്റി ഹാളിൽ നട ന്ന പരിപാടിയിൽ ഐ.എൻ. എൽ ദേശീയ ജനറൽസെക്രട്ടറി അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റും സുലൈ മാൻ സേട്ടിൻ്റെ മകനുമായ സി റാജ് ഇബ്രാഹീം സേട്ട്, കർണാ ടക കോൺഗ്രസ് സെക്രട്ടറി ടി എം. ഷാഹിദ് തെക്കിൽ, മു സ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗം അബു കാസിം, കർണാടക വഖഫ് ബോർഡ് മുൻ ചെയർമാൻ ഷാഫി സഅദി, നാ ഷനൽ വിമൻസ് ലീഗ് ദേശീയ അധ്യക്ഷയും സുലൈമാൻ സേട്ടിൻ്റെ മകളുമായ തസ്സീം ഇബ്രാഹിം, ഐ.എൻ.എൽ ദേശീയ നേതാക്കളായ ഡോ. മുനീർ ഷരീഫ്, അഡ്വ ഇഖ്ബാൽ സഫർ, സമീ റൂൽ ഹസൻ, എച്ച്.പി. ഷക്കീൽ അഹമ്മദ്, മുസമ്മിൽ ഹുസൈൻ, കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, മൊയ്തീൻകുഞ്ഞി കള നാട്, എം.എ. ലത്തീഫ്, സി.പി. അൻവർ സാദത്ത്, ഐ.എൻ. എൽ സംസ്ഥാന ഭാരവാഹിക ളായ അഷ്റഫ് അലി വല്ലപ്പുഴ, ഒ.ഒ. ഷംസു സി.എച്ച്. ഹമീദ് മാ സ്റ്റർ, ഐ.എം.സി.സി കർണാട ക നേതാക്കളായ ശോഭ അബു ബക്കർ, ടി.സി. സാലിഹ്, സമീർമമ്മൂട്ടി, എം.കെ. നസീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.