തിരൂർ: ടാറിട്ട് വർഷം പൂർത്തിയാകും മുൻപ് പാടെ തകർന്ന അമ്പലക്കുളങ്ങര – തൃക്കണ്ടിയൂർ റോഡിൽ പേരിനൊരു കുഴിയടയ്ക്കൽ. തകർന്ന റോഡ് റീ ടാർ ചെയ്യാൻ നഗരസഭ കരാറുകാരനോട് ആവശ്യപ്പെട്ടു എന്നാണ് വിവരം. എന്നാൽ നഗരസഭയുടെ നിർദേശത്തിന് പുല്ലു വിലയും കൽപ്പിച്ചിട്ടില്ലന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടത്തിയ കുഴിയടപ്പ്. പാറപ്പൊടിയും കരിങ്കൽ കഷ്ണങ്ങളും കുഴിയിൽ ഇടുക മാത്രമാണ് കരാറുകാരൻ ചെയ്തിട്ടുള്ളത്. ഇത് ടാറിങ്ങിന് മുന്നോടിയായി ചെയ്തതാണെങ്കിലും അശാസ്ത്രീയ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു മഴ ചെയ്താൽ ഒലിച്ചു പോകുന്ന രീതിയിലാണ് കുഴി അടച്ചു വച്ചിരിക്കുന്നത്. ചുരുക്കത്തിൽ കുഴിയുള്ള റോഡിനേക്കാൾ മോശമായ രീതിയിലാണ് കുഴി അടച്ചിരിക്കുന്നത് .
നിലവിൽ കഴിയടച്ച ഭാഗങ്ങളിൽ യാത്ര ഏറെ ദുഷ്കരമാണ്. തിരൂർ ചമ്രവട്ടം റോഡിൽ ഗതാഗതക്കുരുക്ക് വന്നാൽ നഗരത്തിലേക്ക് കടക്കാനുള്ള സമാന്തര റോഡാണിത്. അമ്പലക്കുളങ്ങര മുതൽ സിറ്റി ജംക്ഷൻ വരെ മെക്കാഡം ടാറിങ്ങാണ് ചെയ്തിട്ടുള്ളത്. അമ്പലക്കുളങ്ങര- തൃക്കണ്ടിയൂർ റോഡിൽ ഗുണനിലവാരമില്ലാത്ത രീതിയിലുള്ള ടാറിങ്ങായിരുന്നു അന്നു തന്നെ നടത്തിയത്. അന്ന് പ്രദേശവാസികൾ നിർമ്മാണ രീതിക്കെതിരെ പരാതി ഉയർത്തിയിരുന്നു. വാർഡ് കൗൺസിലർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Leave a Reply