‘ടോക്സിക്’ ന്റെ ചിത്രീകരണം നിർത്തിവെച്ചു

ബംഗളുരു : മോഹൻദാസും കന്നട സൂപ്പ‍ർതാരം യഷും ഒന്നിക്കുന്ന ബി​ഗ്ബജറ്റ് ചിത്രം ‘ടോക്സിക്’ ന്റെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്. ബെം​ഗളൂരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയെന്നാണ് ആരോപണം. 
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ബി ഖണ്ഡ്ര പറഞ്ഞു.

വനം വകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നുള്ള മരങ്ങൾ മുറിച്ച് മാറ്റിയെന്നാണ് പരാതി. മരങ്ങൾ മുറിച്ച് മാറ്റിയതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനം വകുപ്പ് പുറത്ത് വിട്ടിരുന്നു. സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ  മന്ത്രി ഈശ്വ‍ർ ഖണ്ഡ്രെ സിനിമാ നി‍മാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയിരുന്നു.

അതേസമയം മരം വെട്ടിയിട്ടില്ലെന്ന് സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. വനം വകുപ്പിന് വിശദമായ റിപ്പോ‍ർട്ട് നൽകുമെന്ന് നിർമാതാ‌വായ സുപ്രീത് വ്യക്തമാക്കി. റോക്കിം​ഗ് സ്റ്റാർ യാഷിന്റെ കരിയറിലെ പത്തൊമ്പതാമത്തെ ചിത്രമാണ് ‘ടോക്സിക്’. ​

Leave a Reply

Your email address will not be published.