‘കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല’

‘കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല’

തൃശൂര്‍: സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസി അയച്ച കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ലെന്ന് കെ. മുരളീധരന്‍. കിട്ടിയവര്‍ അതേക്കുറിച്ച് പറഞ്ഞല്ലോ. കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞതിനാല്‍ കത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലാതെ അയച്ച കത്തുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കൊടുത്ത കത്താണത്. അതു രഹസ്യമൊന്നുമല്ല. ഇലക്ഷനു മുമ്പ് ആര്‍ക്കും ആരുടെ പേരും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അത് അന്തിമമാണ്- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരന്റെ പേര് ഡിസിസി നിര്‍ദേശിച്ചിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published.