കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ ഫുട്ബാൾ


അരീക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക മത്സരങ്ങൾ സുല്ലമുസ്സലാം സയൻസ് കോളേജിൽ സമാപിച്ചു. എം.ഐ.സി അത്താണിക്കൽ, മലബാർ വേങ്ങര, ഐ.എസ്.എസ് പെരിന്തൽമണ്ണ, അംബേദ്കർ കോളേജ് വണ്ടൂർ എന്നീ ടീമുകൾ യഥാക്രമം, നജാത്ത് കരുവാരക്കുണ്ട്, കിദ്മത്ത് തിരുനാവായ, ടി.എം.ജി തിരൂർ, എം. ഇ. എസ് പെരിന്തൽമണ്ണ എന്നീ ടീമുകളെ പരാജയപ്പെടുത്തി ബി സോൺ അവസാന റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടി.

അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലും, കാളികാവ് ഡക്സ്ഫോർഡ് കോളേജിലുമായി നടന്ന പ്രാഥമിക മത്സരങ്ങളിൽ മലപ്പുറം ജില്ലയിലെ 77 ടീമുകൾ പങ്കെടുത്തു. നാല് ഗ്രൂപ്പുകളിലായി നടന്ന ഈ മത്സരങ്ങളിൽ വിജയിച്ച എട്ട് ടീമുകളാണ് സുലമുസ്സലാം സയൻസ് കോളേജിൽ നടന്ന ഗ്രൂപ്പ് തല കലാശപ്പൊരാട്ടത്തിൽ മാറ്റുരച്ചത്.

നേരത്തെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും, സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജരുമായ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. പി മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖ്, മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.എ.ഗഫൂർ, ഡോ. കെ. പി മുഹമ്മദ് ബഷീർ, ആമിർ സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.