വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്: മന്ത്രി കെ ബിന്ദുവിനുള്ള നിവേദനം നൽകി.

കേരളത്തിൽ വളരെ നല്ല രീതിയിൽ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രം
അതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രിക്ക് നിവേദനം നൽകുകയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു.

മുതിർന്ന പൗരന്മാർക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി.നഗരസഭ പ്രദേശത്ത് മൊബൈൽ ക്ലിനിക്കും കൗൺസിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതിൽ പടി സേവനങ്ങളും നൽകിവരുന്നു.
നഗരസഭയിൽ 2018 മാർച്ച് മാസത്തിൽ പ്രവർത്തനമാരംഭിച്ച വയോമിത്രം പദ്ധതിയിൽ നഗരസഭയിലെ 45 ഡിവിഷനുകളിലായി 22 ക്ലിനിക്കുകളിൽ 4536 ഗുണഭോക്താക്കൾ പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നു.
ഗുണഭോക്താക്കൾക്ക് കൃത്യമായി പദ്ധതിയുടെ സേവനങ്ങളും മരുന്നുകളും ലഭിക്കുന്നതിന് നഗരസഭ ഭരണസമിതി കൃത്യമായ പരിഗണനയും ഇടപെടലുകളും നടത്തിവരുന്നു.
ഓരോ സാമ്പത്തിക വർഷവും കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് നൽകേണ്ട നഗരസഭാ വിഹിതം കൃത്യമായി നൽകിവരുന്നു.നഗരസഭയുടെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനെ ലഭ്യമാകാത്ത മരുന്നുകൾ ലഭിക്കുന്നതിനുവേണ്ടി ഓരോ വർഷവും 5 ലക്ഷം രൂപ വകയിരുത്തുന്നു.
കൂടാതെ നഗരസഭാ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന വയോമിത്രം പദ്ധതി ഓഫീസ് കൂടുതൽ സൗകര്യത്തോടെ പ്രവർത്തിക്കുന്നതിനായി പുതിയ ഓഫീസ് ക്രമീകരിച്ചിട്ടുണ്ട്.

വയോജനങ്ങൾക്ക് സൗജന്യ ചികിത്സയും സാന്ത്വനവും നൽകുന്ന പദ്ധതിയിലെ കരാർ ജീവനക്കാർക്ക് ശമ്പളവും വാഹന വാടകയും 4മാസമായി കുടിശ്ശികയാണ്.

നിലവിൽ മെഡിക്കൽ ഓഫീസർ,സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.
സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ജോലിയിൽ നിന്ന് വിടുതലിന് അപേക്ഷ നൽകിയിട്ടുണ്ട്.
മെഡിക്കൽ ഓഫീസർ നവംബർ മാസം അവസാനത്തോടെ വിടുതൽ ചെയ്യും.

ആയതിനാൽ ന​ഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പ്രവർത്തനം താളം തെറ്റും

   കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന ലഭ്യമാക്കുന്ന മരുന്നുകൾ കൃത്യമായി ലഭിക്കുന്നില്ല.പദ്ധതിക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 27.5 കോടിയിൽ ഇതുവരെ 8 കോടി മാത്രമേ ലഭ്യമായിട്ടുള്ളൂ.തുക ലഭ്യമാകാതിരുന്നാൽ മരുന്നു വിതരണവും വൈകാതെ തടസ്സപ്പെടും.മരുന്ന് ഉൾപ്പെടെ സേവനങ്ങൾ പ്രതീക്ഷിച്ചു വരുന്ന ആയിരക്കണക്കിന് വയോജനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്.

കൂടാതെ വയോമിത്രം പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്തുന്നതായി വന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്.
രണ്ടു നഗരസഭയിലേക്ക് ഒരു യൂണിറ്റ് ആയി പരിമിതപ്പെടുത്തുമെന്നത് പദ്ധതിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.
നിലവിൽ ജീവനക്കാർ രാജിവെച്ചതിനാൽ നഗരസഭയിലെ വയോമിത്രം പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
ആയത് എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയും നിവേദനം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.