താനൂർ : വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ. ബിന്ദുവിന് താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയും നിവേദനം നൽകി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു.
വയോജനങ്ങൾക്ക് സൗജന്യ ചികിത്സയും സാന്ത്വനവും നൽകുന്ന പദ്ധതിയിലെ കരാർ ജീവനക്കാർക്ക് ശമ്പളവും വാഹന വാടകയും 4മാസമായി കുടിശ്ശികയാണ്.
നിലവിൽ മെഡിക്കൽ ഓഫീസർ,സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.
സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ജോലിയിൽ നിന്ന് വിടുതലിന് അപേക്ഷ നൽകിയിട്ടുണ്ട്.
മെഡിക്കൽ ഓഫീസർ നവംബർ മാസം അവസാനത്തോടെ പിരിഞ്ഞുപോകും. അതോടെ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പ്രവർത്തനം താളം തെറ്റും
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന ലഭ്യമാക്കുന്ന മരുന്നുകൾ കൃത്യമായി ലഭിക്കുന്നില്ല.പദ്ധതിക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 27.5 കോടിയിൽ ഇതുവരെ 8 കോടി മാത്രമേ ലഭ്യമായിട്ടുള്ളൂ.തുക ലഭ്യമാകാതിരുന്നാൽ മരുന്നു വിതരണവും വൈകാതെ തടസ്സപ്പെടും.മരുന്ന് ഉൾപ്പെടെ സേവനങ്ങൾ പ്രതീക്ഷിച്ചു വരുന്ന ആയിരക്കണക്കിന് വയോജനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്.
കൂടാതെ വയോമിത്രം പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്തുന്നതായി വന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്.
രണ്ടു നഗരസഭയിലേക്ക് ഒരു യൂണിറ്റ് ആയി പരിമിതപ്പെടുത്തുമെന്നത് പദ്ധതിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.
നിലവിൽ ജീവനക്കാർ രാജിവെച്ചതിനാൽ നഗരസഭയിലെ വയോമിത്രം പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് റഷീദ് മോര്യ നിവേദനം നൽകിയത്.
Leave a Reply