ഇസ്‌ലാഹീ നവോത്ഥാന മൂല്യങ്ങളെഅട്ടിമറിക്കുന്നത് ചെറുക്കും



തിരൂർ: ഇസ്‌ലാഹീ പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ വളര്‍ത്തിയെടുത്ത നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ. ദശാബ്ദങള്‍ നീണ്ടുനിന്ന ആദര്‍ശ വിപ്ലവത്തിലൂടെ കേരളീയ മുസ്‌ലിംകളില്‍ നിന്ന് പടിയടച്ച് അന്യം നിര്‍ത്തിയ ജിന്ന്ബാധ, പിശാചിനെ അടിച്ചിറക്കല്‍, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കുന്നവരെ ആദര്‍ശപരമായി നേരിടുമെന്ന് കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച റിയാദ ലീഡേഴ്‌സ് വര്‍ക്ക് ഷോപ് പ്രതിജ്ഞ ചെയ്തു.


ഇസ്രായേല്‍ അധിനിവേശത്തിന്റെ ക്രൂരതകള്‍ക്കെതിരെ ധീരോദാത്ത പോരാട്ടം നയിക്കുന്ന പലസ്തീന്‍ പോരാളികളോടൊപ്പമാണ് മുജാഹിദ് പ്രസ്ഥാനം എക്കാലവും നിലകൊണ്ടിട്ടുള്ളത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ലാബലില്‍ പലസ്തീന്‍ പോരാളികളെ ഭീകരമുദ്ര ചാര്‍ത്തുന്നവരെ ഒരു നിലക്കും കെ.എന്‍.എം മര്‍കസുദ്ദഅവ അംഗീകരിക്കില്ല.


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച കെ.എം.സീതീ സാഹിബ് പോലുള്ള നവോത്ഥാന നായകരെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാവതല്ല. കേരളത്തിന്റെ മതേതര പരിസരം കെട്ടിപ്പടുത്തതില്‍ കെ.എം.സീതീ സാഹിബിന്റെ പങ്ക് കേരളത്തിന്റെ ചരിത്രത്തില്‍ നിഷേധിക്കാനാ വസ്തൃതയാണ്.

ചരിത്രപരമായ സ്‌കലിതങ്ങള്‍ പെറുക്കിയെടുത്ത് ചരിത്ര പുരുഷന്‍മാരെ അവമതിക്കുന്നത് നീതീകരിക്കാവതല്ല.
സാമ്രാജ്യത്വ ശക്തികളും ഇസ്രയേലും ചേര്‍ന്ന് പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതി ആവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും ഇന്ത്യാ ഗവണ്‍മെന്റ് ഇസ്രയേലുമായി സൗഹൃദം പങ്കിടുന്നത് അംഗീകരിക്കാനാവില്ല. പലസ്തിന്‍ ജനതക്ക് എക്കാലത്തും പിന്തുണ നല്കിയുടെ ഇന്ത്യയുടെ മാനവിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ റിയാദ ലീഡേഴ്‌സ് വര്‍ക്‌ഷോപ് ആവശ്യപ്പെട്ടു.


കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. കെ.ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മര്‍കസുദഅവ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി, എന്‍.എം അബ്ദുല്‍ ജലീല്‍, കെ.പി സകരിയ്യ, എം.ടി മനാഫ്, ഡോ. ജാബിര്‍ അമാനി, ഡോ. ഇസ്മായില്‍ കരിയാട്, ഡോ. അന്‍വര്‍ സാദത്ത്, ഫൈസല്‍ നന്മണ്ട, കെ.പി അബ്ദുറഹ്മാന്‍ സുല്ലമി, അബുലത്തിഫ് കരുമ്പിലാക്കല്‍, അലി മദനി, ബി.പി.എ ഗഫൂര്‍, സല്‍മ അന്‍വാരിയ്യ, ഫഹിം പുളിക്കല്‍, ഫിറോസ് കൊച്ചി, ശമീര്‍ സ്വലാഹി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.