തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്


ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം കാത്തിരിക്കുന്ന ദളപതി വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ തയ്യാറാക്കിയ പ്രത്യക വേദിയിലാണ് സമ്മേളനം നടക്കുക. 85 ഏക്കറിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് നാലിന് ശേഷമാണ് യോ​ഗം നടക്കുക.
ഇന്ന് നടക്കുന്ന യോ​ഗത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന കൊടിമരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തും. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ദളപതി വിജയ് ഓ​ഗസ്റ്റിലാണ് പാർട്ടിയുടെ പതാകയും ​ഗാനവും അവതരിപ്പിച്ചത്.

ഫോർച്യൂൺ ഇന്ത്യ മാഗസിൻ പ്രകാരം, അഭിനയ ജീവിതത്തിൻ്റെ കൊടുമുടിയിൽ നിൽക്കുന്ന വിജയ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സെലിബ്രിറ്റി നികുതിദായകനാണ്. ബാലതാരമായി ക്യാമറയെ അഭിമുഖീകരിച്ചതിന് വർഷങ്ങൾക്ക് ശേഷം 1992-ൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത  നാളിയ തീർപ്പ്  എന്ന ചിത്രത്തിലൂടെ അദ്ദേഹം ഒരു പ്രധാന താരമായി അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗോട്ട് ‘ അത് റിലീസ് ചെയ്‌ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം നേടി. എച്ച്.വിനോത് സംവിധാനം ചെയ്യുന്ന ദളപതി 69 ചിത്രത്തിന് ശേഷം സിനിമാ രംഗത്ത് നിന്ന്  വിട്ടുനിൽക്കുകയാണെന്നും മുഴുവൻ സമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published.