ചേലക്കര: പിണറായിക്കുമേൽ ചോദ്യം ചെയ്യാൻ ഒരു നേതാവും ഇല്ല എന്നുള്ള പിണറായി വിജയൻറെ പിണറായിസത്തിനുള്ള ഷോക്ക് ട്രീറ്റ്മെൻറ് ആയിരിക്കും ചേലക്കരയിലെ യുഡിഎഫിന്റെ വിജയം. ചേലക്കര യിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ.
മാധ്യമങ്ങളെ അധിക്ഷേപിച്ച സിപിഎം നിലപാടിനെ പാർട്ടിയോ പിണറായി വിജയനോ തള്ളിപ്പറഞ്ഞിട്ടില്ല. അതിനർത്ഥം സിപിഎം നിലപാടാണ് മാധ്യമങ്ങളെ അധിക്ഷേപിച്ചതിന് പിന്നിൽ ഉള്ളത്. സിപിഎമ്മിന്റെ മാധ്യമങ്ങളെ അധിക്ഷേപിച്ചതിനെതിരെ സാംസ്കാരിക നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ ഒരു സമൂഹത്തെയും ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. സംഘപരിവാറിന് വേണ്ടിയാണ് മലപ്പുറം ജില്ലയെ സംബന്ധിച്ച് ഇത്തരത്തിൽ പരാമർശം നടത്തിയിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ കേസെടുക്കുന്ന പോലീസ്, മുഖ്യമന്ത്രിയുടെ മത ധ്രുവീകരണ പരാമർശത്തിനെതിരെ ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നിട്ടും എല്ലാം പിആർ ഏജൻസി എന്ന് തള്ളിപ്പറഞ്ഞിട്ട് പോലും അവർക്കെതിരെ കേസെടുത്തിട്ടില്ല. മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണ് സിപിഎം എന്ന് പത്രസമ്മേളനങ്ങളിൽ പറയുമ്പോഴും പി പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഇരട്ട മുഖം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. എൽഡിഎഫ് യുഡിഎഫ് പോരാട്ടം എന്ന് പിണറായി പറഞ്ഞാൽ നേട്ടം ബിജെപിക്കാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ പറഞ്ഞു.
Leave a Reply