തിരൂർ: മുസ്‌ലിം എജുക്കേഷനൽ ട്രസ്റ്റ് ബ്രീസ് ഓഫ് മദീന മീലാദ് കാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ കൈനീട്ടം ധനസഹായം വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി എം.ഇ.ടി സെക്രട്ടറി അബ്ദുർറഹ്മാൻ മുഈനി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികള്‍ തന്നെ തുക സമാഹരിച്ച് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുകയും വെട്ടം ശാന്തി സ്‌പെഷ്യൽ സ്‌കൂളിൽ സ്‌നേഹ വിരുന്നൊരുക്കുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും അർഹതപ്പെട്ടവരെ കണ്ടെത്തി ധനസഹായം നൽകുന്നത്.
പ്രിൻസിപ്പൽ മുസ്ലിയാർ സജീർ അധ്യക്ഷത വഹിച്ചു. മീലാദ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബുഖാരി.കെ നിറമരുതൂർ ആമുഖ പ്രഭാഷണം നടത്തി. മോറൽ സ്റ്റഡീസ് എച്ച്.ഒ.ഡി സൈദലവി ബാഖവി, വൈസ് പ്രിൻസിപ്പൽ ബീന.കെ.കെ, കമ്മിറ്റി കോ-ഓഡിനേറ്റർ മുഹമ്മദ് ബുഖാരി.എൻ, വെഹിക്കിൾ മാനേജർ ടിപി. മുഹമ്മദ് ഹനീഫ, ഷാഹിദ്.സി, പ്രസീദ, എൻ.എം.സുഹൈൽ അംജദി, വിദ്യാർത്ഥി പ്രതിനിധികളായ സിറാജുദ്ധീൻ, ആയിഷ ഫിദ.കെ.പി എന്നിവർ സംബന്ധിച്ചു.
Leave a Reply