തിരൂർ: കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ, തിരൂർ നഗരസഭയുടെ ലോഗോ പ്രകാശനം സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം തിരൂർ ഖലീസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ .ദിലീപ് കെ കൈനിക്കര( സബ് കലക്ടർ തിരൂർ ) നിർവഹിച്ചു. ശ്രീ സുജിത് പരേര( അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ മലപ്പുറം) ലോഗോ ഏറ്റുവാങ്ങി.
നാടകമേളയുടെ ആദ്യ സ്പോൺസർഷിപ്പ് ടീം തിരൂർ യുഎഇ പ്രതിനിധികളിൽ നിന്നും. ഡോ. എൽ സുഷമ ( വൈസ് ചാൻസലർ മലയാളം സർവ്വകലാശാല സ്വീകരിച്ചു.
ആക്റ്റ് ജനറൽ സെക്രട്ടറി എസ് ജാഗരാജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ട്രഷറർ മനോജ് ജോസ് നന്ദിയും പറഞ്ഞു.
സെക്രട്ടറിമാരായ കരീം മേച്ചേരി, എം കെ അനിൽകുമാർ, സന്തോഷ് മേനോൻ, പി ആർ ഒ എ കെ പ്രേമചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.
2024 നവംബർ 11 മുതൽ 18 വരെ ജനാർദ്ദനൻ പേരാമ്പ്ര നഗറിലാണ്( മുനിസിപ്പൽ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ തിരൂർ) നാടകമേള അരങ്ങേറുന്നത്. കേരളത്തിലെ 7 പ്രമുഖ നാടക സമിതികൾ അഖില കേരള പ്രൊഫഷണൽ നാടകം മത്സരത്തിൽ പങ്കെടുക്കുന്നു. കാണികൾ തന്നെ നാടകം വിലയിരുത്തി അവർ നൽകുന്ന ഗ്യാലപ്പ് പോളിലൂടെ മത്സര വിജയികളെ തീരുമാനിക്കുന്ന ഈ മേളയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
Leave a Reply