സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി.  ഡൽഹിയിൽ സിആർപിഎഫ് സ്കൂളിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഇ-മെയിൽ വഴി ലഭിച്ച സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്.
ഡല്‍ഹി രോഹിണി ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലില്‍ ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്‍പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
ചൊവ്വ പകൽ 11ന് എല്ലാ സിആർപിഎഫ് സ്കൂളുകളിലും പൊട്ടിത്തെറികളുണ്ടാകുമെന്നായിരുന്നു ഇ-മെയിലിന്റെ ഉള്ളടക്കം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് 100 ലധികം വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്.

Leave a Reply

Your email address will not be published.