തൃക്കണ്ടിയൂർ റോഡിനി ഡോ ആലികുട്ടി റോഡ് : നെറ്റ്‌വ റെസിഡൻസ് സ്വാഗതം ചെയ്തു

തിരൂർ : തിരൂർ സിറ്റി ജംഗ്ഷൻ മുതൽ അമ്പലക്കുളങ്ങര വരെയുള്ള തൃക്കണ്ടിയൂർ റോഡിന് ഡോക്ടർ ആലിക്കുട്ടി റോഡ്  എന്ന നാമകരണം ചെയ്ത തിരൂർ മുൻസിപ്പാലിറ്റിയുടെ നടപടി നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ  സ്വാഗതം ചെയ്തു.  നവമ്പർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ പല സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തിരൂരിലെ ഒരു പ്രമുഖ ഫിസിയോതെറാപ്പി  സ്ഥാപനവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. അന്നേദിവസം റസിഡൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് (കോർവ) വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറ്റ ചടങ്ങും നടക്കും എന്ന് എക്സികുട്ടീവ് യോഗം തീരുമാനിച്ചു. ചടങ്ങിൽ നെറ്റ്‌വ വൈസ് പ്രസിഡണ്ട് കെഎം അഷ്റഫ്  അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെപി നസീബ് , കെകെ റസാക്ക് ഹാജി,എംപി സുരേഷ്, എംപി രവീന്ദ്രൻ , വിപി ഗോപാലൻ, എം മമ്മിക്കുട്ടി, വിപി ശശികുമാർ, വി ഷമീർ ബാബു, ഇവി കുത്തുബുദ്ധീൻ എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published.