പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ
ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാറും, ചേലക്കരയിൽ കെ. ബാലകൃഷ്ണനും താമര ചിഹ്നത്തിൽ ജനവിധി തേടും. വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി.
മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ. ബാലകൃഷ്ണന്
പാലക്കാട് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രൻ ആദ്യം മുതൽ ഉന്നയിച്ചത്. എന്നാൽ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കൾ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണം എന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.
പക്ഷേ, ശോഭയെ പാലക്കാട് പരിഗണിക്കേണ്ടതില്ലെന്നും വയനാട്ടിലെ പട്ടികയിൽ ഉൾപ്പെടുത്താമെന്നും പറഞ്ഞ് ഒഴിവാക്കുകയായിരുന്നു കേന്ദ്ര നേതൃത്വം ചെയ്തത്. അങ്ങനെയാണ് കെ. സുരേന്ദ്രനും സി. കൃഷ്ണകുമാറും പട്ടികയിലിടംപിടിച്ചത്. തുടർന്ന് സി. കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർഥിയായി തീരുമാനിക്കുകയും ചെയ്തു.
Leave a Reply